Banner Ads

വയനാടിന് താങ്ങായി സർക്കാർ; ചൂരൽമല ദുരന്തബാധിതരുടെ 18.75 കോടിയുടെ കടങ്ങൾ എഴുതിത്തള്ളി

വയനാട് : മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതരുടെ കടബാധ്യതകൾ സർക്കാർ ഏറ്റെടുക്കും. മന്ത്രി സഭാ യോഗത്തിൽ ആണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. 18 കോടി 75 ലക്ഷത്തിലധികം രൂപയാണ് എഴുതി തള്ളുക. 555 ഗുണഭോക്താക്കളുടെ 18 കോടിയിലധികം രൂപപ്പെടുന്ന കടങ്ങളാണ് എഴുതിത്തള്ളിയത്. ദുരന്തബാധിതർ ബാങ്കുകൾക്ക് നൽകാനുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സർക്കാർ നേരിട്ട് ബാങ്കുകൾക്ക് നൽകും. കേരള ബാങ്ക് നേരത്തെ എഴുതിത്തള്ളിയ 93 ലക്ഷം രൂപയും സർക്കാർ ബാങ്കിന് തിരികെ നൽകും.

ദുരന്തബാധിതരായി ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ എല്ലാത്തരം ലോണുകളും ഈ പദ്ധതിയുടെ ഭാഗമായി ഒഴിവാക്കപ്പെടും. കേന്ദ്ര സർക്കാർ ദുരന്തബാധിതരോട് മനുഷ്യത്വപരമല്ലാത്ത സമീപനമാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി കെ രാജൻ പറഞ്ഞു. ഈ നടപടി കേന്ദ്രത്തോട് കേരളം കാണിക്കുന്ന പകപോക്കലല്ലെന്നും തിരഞ്ഞെടുപ്പിന് മുൻപ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.