ആലപ്പുഴ:ചികിത്സയിലായിരുന്ന വയോധിക മരിച്ചു,ഗൃഹനാഥൻ വീടിന് തീയിട്ടത്തിനെ തുടർന്ന് പൊള്ളലേറ്റ് . തലവടി സ്വദേശി ഓമന(73) ആണ് മരിച്ചത്.വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സലിരിക്കെയാണ് മരണം. ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തലവടി പള്ളിമുക്ക് ജംക്‌ഷനു സമീപം തേവൻകോട് വീട്ടില്‍ ശ്രീകണ്ഠൻ(77) ആണ് ജീവനൊടുക്കിയത്.കഴിഞ്ഞ ദിവസമാണ് ഗൃഹനാഥൻ പെട്രോള്‍ ഒഴിച്ച് വീടിന് തീയിട്ട ശേഷം തൂങ്ങിമരിച്ചത്.കിടപ്പുരോഗിയായിരുന്ന ഭാര്യ ഓമനയ്ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.ഓമനയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഉണ്ണികൃഷ്ണനും(43) പൊള്ളലേറ്റു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്