Banner Ads

പാലക്കാട് ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് ; പാലക്കാട് വീണ്ടും ഓട്ടോ അപകടം; നിയന്ത്രണം വിട്ട് മറിഞ്ഞ് മധ്യവയസ്കന് ദാരുണാന്ത്യം

പാലക്കാട്: വീണ്ടും ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കരിങ്കല്ലതാണി പൂവത്താണിയിലാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവറായ വെള്ളിനേഴി സ്വദേശി പ്രകാശൻ (50)ആണ് മരിച്ചത്. ഓട്ടോറിക്ഷ അഴുക്കു ചാലിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്.

അപകടത്തിൽ ഓട്ടോറിക്ഷയിലെ 3 യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ക്ഷേത്ര ദർശനത്തിനായി പോയി തിരികെ വരുന്ന വഴിയായിരുന്നു അപകടം. രണ്ടുമാസം മുമ്പ് ഇതേ സ്ഥലത്ത് കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചിരുന്നു. ഇന്നലെ രാത്രി പാലക്കാട് കല്ലടിക്കോട് ഓട്ടോറിക്ഷ മറിഞ്ഞ് 2 യുവാക്കൾ മരിച്ചതിന് പുറകെയാണിപ്പോൾ വീണ്ടും അപകടവും മരണവും ഉണ്ടായത്.