Banner Ads

ആ അമ്മയുടെ കരച്ചിൽ സഹിക്കാനാവുന്നില്ല; ദീപക്കിന് നീതി വേണം, ടി സിദ്ധിഖ് എംഎൽഎ

കോഴിക്കോട് : സോഷ്യൽ മീഡിയയിലെ സൈബർ വിചാരണയെത്തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ. ദീപക്കിന്റെ അമ്മയുടെ വിലാപം കണ്ടുനിൽക്കാനാവുന്നില്ലെന്നും ആ കുടുംബത്തിന് നീതി ലഭിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു. കേവലം പതിനെട്ട് സെക്കന്റ് മാത്രമുള്ള ആ വീഡിയോയ്ക്ക് ഒരു അമ്മയുടെ മകന്റെ,

ഒരു കുടുംബത്തിന്റെ അത്താണിയുടെ, ജീവന്റെ വിലയുണ്ടായിരുന്നുവെന്ന് എംഎൽഎ കുറിച്ചു. പിറന്നാൾ പിറ്റേന്ന്, സ്വന്തം മകനെ നഷ്‌ടമായ വേദനയിൽ ആ കുടുംബത്തെ എങ്ങനെ സമാധാനിപ്പിക്കും എന്നറിയാതെ വിങ്ങുന്ന നാട്ടുകാരും വേണ്ടപ്പെട്ടവരും. മകനെ നഷ്ടപ്പെട്ട ആ അമ്മയുടെ കരച്ചിൽ സഹിക്കാനാവുന്നില്ല. സത്യാവസ്ഥ പുറത്തുകൊണ്ടുവരികയും ആ കുടുംബത്തിന് നീതി ലഭ്യമാക്കുകയും വേണം.