
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് നേതാവ് പി. സരിൻ. സതീശൻ സ്വന്തം രാഷ്ട്രീയ ലാഭത്തിനായി കോൺഗ്രസിനെയും യുഡിഎഫിനെയും ബന്ദിയാക്കിയിരിക്കുകയാണെന്നും, മുഖ്യമന്ത്രി മോഹത്തിനായി വർഗീയ ശക്തികളുമായി വരെ സതീശൻ കൂട്ടുകൂടുകയാണെന്നും സരിൻ ആരോപിക്കുന്നു. രാഹുൽ മാങ്കൂട്ടത്തിലിനെ ആയുധമാക്കി സതീശൻ നടത്തുന്ന രാഷ്ട്രീയ നാടകങ്ങളെയും സരിൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ തുറന്നുകാട്ടുന്നു.