ബെംഗളൂരു: സ്വകാര്യ ആശുപത്രി ഐസിയുവിൽ തീപിടിത്തത്തില്‍ മലയാളി യുവാവിനു ദാരുണ അന്ത്യം .മത്തിക്കരെ എം. എസ് രാമയ്യ മെഡിക്കല്‍ കോളജില്‍ ഇന്ന് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്.കൊല്ലം പുനലൂർ സ്വദേശി സുജയ് പണിക്കർ(34) ആണ് മരിച്ചത്.ശ്വാസകോശ സംബന്ധമായ അസൂഖം മുലമാണ് സുജയിയെ ഐസിയുവില്‍ പ്രവേശിച്ചിച്ചത്. യുവാവിനെ രക്ഷപ്പെടുത്തുന്നതില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായെന്ന് ബന്ധുക്കള്‍ പറഞ്ഞു. തീപിടുത്തത്തില്‍ അല്ല മരണം എന്ന് വരുത്തി തീർക്കാൻ ആശുപത്രി അധികൃതർ ശ്രമം നടക്കുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. അതേസമയം തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല