
കണ്ണൂർ : നാട് പുതുവത്സര ആഘോഷങ്ങളിൽ മുഴുകിയപ്പോൾ ജനങ്ങളുടെ സുരക്ഷയ്ക്കായി തെരുവുകളിൽ വിശ്രമമില്ലാതെ ജോലി ചെയ്ത സഹപ്രവർത്തകർക്ക് ആവേശമായി കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ നിധിൻരാജ് ഐപിഎസ്. പുതുവത്സര രാവിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ നേരിട്ടെത്തി കണ്ട അദ്ദേഹം അവർക്കൊപ്പം കേക്ക് മുറിച്ചും സമ്മാനങ്ങൾ കൈമാറിയും ആഘോഷങ്ങളിൽ പങ്കുചേർന്നു.
കണ്ണൂർ, മുഴപ്പിലങ്ങാട്, തലശ്ശേരി, ന്യൂ മാഹി എന്നീ പോലീസ് സ്റ്റേഷനുകളിലും വിവിധ പിക്കറ്റ് പോസ്റ്റുകളിലും കമ്മീഷണർ നേരിട്ടെത്തി. രാത്രി വൈകിയും റോഡുകളിൽ കാവൽ നിന്ന സേനാംഗങ്ങൾക്ക് പുതുവത്സര ആശംസകൾ നേരുകയും സ്നേഹോപഹാരങ്ങൾ നൽകുകയും ചെയ്തു.