Banner Ads

ജീവിതത്തിലെ പ്രതിസന്ധികളിൽ ഒന്നും തളർന്നില്ല ; ഇന്ന്‌ മുളക്കുളത്തിന്റെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്

മുളക്കുളം പഞ്ചായത്തിന്റെ പ്രസിഡന്റ് കസേരയിൽ ഇനി വിപ്ലവകരമായ ഒരു മാറ്റത്തിന്റെ കാറ്റുവീശും. ഊണുപൊതികൾ വിറ്റും ഓട്ടോറിക്ഷ ഓടിച്ചും കുടുംബം പുലർത്തിയിരുന്ന ജിജി സുരേഷ് എന്ന കരുത്തുറ്റ വനിത ഇനി നാടിനെ നയിക്കും. കോൺഗ്രസ് പ്രതിനിധിയായി 15-ാം വാർഡ് ജയിച്ചുകയറിയ ജിജിയുടെ വിജയം കേവലം ഒരു രാഷ്ട്രീയ വിജയമല്ല, മറിച്ച് കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അടയാളമാണ്.