ഓണ സദ്യയിലെ അടപ്രഥമന് മധുരംകൂട്ടാൻ ഇക്കുറിയും പന്തളത്തിന്റെ സ്വന്തം ശർക്കര തയ്യാറായിക്കഴിഞ്ഞു. ശർക്കര വരട്ടിക്കായാലും ശർക്കര പന്തളം ഫാമിലെ തന്നെ. പന്തളം കരിമ്പുവിത്തുത്പ്പാദന കേന്ദ്രത്തിലുണ്ടാക്കുന്ന ശർക്കര ഇവിടെയുള്ള കൗണ്ടറിൽ നിന്നും വാങ്ങാം. ഇവിടുത്തെ ശർക്കരയ്ക്ക് പ്രത്യേകതകൾ ഏറെയാണ്. നല്ലയിനം കരിമ്പ് ഫാമിന്റെ കൃഷിസ്ഥലത്ത് നട്ടുവളർത്തി പരിപാലിച്ച് അത് പാകമാകുമ്പോൾ വെട്ടി നീരെടുത്താണ് ശർക്കര തയ്യാറാക്കുന്നത്..