Banner Ads

സിനിമാ ലോകത്തിന് നികത്താനാവാത്ത നഷ്ടം; കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു

തിരുവനന്തപുരം : മലയാള സിനിമയിലെ ദൃശ്യവിസ്മയങ്ങൾക്ക് നിറംപകർന്ന പ്രശസ്ത കലാസംവിധായകൻ കെ ശേഖർ (72) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചാണ് അന്ത്യം. മൈ ഡിയർ കുട്ടിച്ചാത്തനിലെ ആലിപ്പഴം പെറുക്കാം എന്ന പാട്ടിലെ കറങ്ങുന്ന മുറി ഡിസൈൻ ചെയ്തത് ശേഖർ ആയിരുന്നു.

1982 ൽ പുറത്തിറങ്ങിയ പടയോട്ടം എന്ന സിനിമയിൽ കോസ്റ്റ്യൂം ഡിസൈനറായാണ് സിനിമാ ജീവിതം ആരംഭിച്ചത്. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്, ഒന്നു മുതൽ പൂജ്യം വരെ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധായകനായി പ്രവർത്തിച്ചു. നവോദയയുടെ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചു. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു.