
ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരു വലിയ പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. രോഹിത് ശർമയ്ക്കും വിരാട് കോലിക്കും ശേഷമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ബിസിസിഐ ശ്രമിക്കുമ്പോൾ, അടുത്ത സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെട്ട ശുഭ്മൻ ഗില്ലിനെ ടി20 ലോകകപ്പ് ടീമിൽ നിന്നും ഒഴിവാക്കിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.