Banner Ads

ഗൗതം ഗംഭീർ കോച്ചല്ല, വെറുമൊരു മാനേജർ! ഇന്ത്യൻ പരിശീലകനെതിരെ ആഞ്ഞടിച്ച് ഇതിഹാസ താരം കപി

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ ഗൗതം ഗംഭീറിന്റെ പ്രവർത്തന ശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി കപിൽ ദേവ്. ഗംഭീറിനെ ഒരു കോച്ചായി കാണാൻ കഴിയില്ലെന്നും അദ്ദേഹം വെറുമൊരു ടീം മാനേജർ മാത്രമാണെന്നും കപിൽ ദേവ് തുറന്നടിച്ചു. സ്പെഷ്യലിസ്റ്റ് കളിക്കാരെ പഠിപ്പിക്കാൻ ഗംഭീറിന് കഴിയില്ലെന്നും കളിക്കാരെ മാനേജ് ചെയ്യുകയാണ് അദ്ദേഹത്തിന്റെ ദൗത്യമെന്നും കപിൽ ഓർമ്മിപ്പിച്ചു. ഗംഭീറിനെതിരെയുള്ള കപിലിന്റെ ഈ വാക്കുകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു.