തൃശൂർ: അത്തപ്പുലരിയില്‍ വടക്കുന്നാഥ ക്ഷേത്രo, തെക്കേഗോപുരനടയില്‍ വയനാടിനുള്ള സമർപ്പണമായി പൂക്കളം തീർത്തു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഭീമൻ പൂക്കളത്തിനു പകരം ചെറിയ പൂക്കളമാണിട്ടത്.
പതിവായി ഭീമൻ പൂക്കളമിടാറുള്ള സൗഹൃദക്കൂട്ടായ്മ തെക്കേ ഗോപുര നടയിൽ കാഴ്ചവെക്കാറുള്ളത്.വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മണ്മറഞ്ഞുപോയവർക്കു വേണ്ടിയുള്ള സമർപ്പണമാണ് ഇത്തവണ തീർത്ത ചെറിയ കളമെന്ന് പൂക്കളം ഒരുക്കുന്നതിന് നേതൃത്വം നല്കിയ സായാഹ്ന സൗഹൃദകൂട്ടായ്മയുടെ ജനറല്‍ കണ്‍വീനർ അഡ്വ.ഷോബി ടി വർഗീസ് പറഞ്ഞു.ആഘോഷങ്ങളെല്ലാം വേണ്ടെന്ന് വച്ചാണ് ഇത്തവണ ചെറിയ പൂക്കളമിട്ട് ചടങ്ങ് മാത്രമായി നടത്തുന്നത്.