Banner Ads

നാളെ ഇന്ത്യയിൽ: റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ നിർണായക സന്ദർശനത്തിനായി എത്തുന്നു.

ഇരുപത്തിമൂന്നാമത് ഇന്ത്യാ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ നാളെ ഇന്ത്യയിലെത്തും. ദ്വിദിന സന്ദർശനത്തിനെത്തുന്ന പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ദ്രൗപദി മുർമു പുടിനായി രാഷ്ട്രപതി ഭവനിൽ വിരുന്നൊരുക്കും.

ഇന്ത്യൻ ഇറക്കുമതി വർധിപ്പിക്കുന്നതിനെക്കുറിച്ചും ഇന്ത്യ, ചൈന തുടങ്ങിയ പ്രധാന പങ്കാളികളുമായുള്ള സാമ്പത്തിക ഇടപെടൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യുമെന്ന് പുടിൻ അറിയിച്ചു.ഈ സന്ദർശനത്തിൽ ഉഭയകക്ഷി ബന്ധത്തിലെ പുരോഗതി ഇരു രാജ്യങ്ങളും അവലോകനം ചെയ്യുമെന്നും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.