
കണ്ണൂർ : കണ്ണൂർ കാൽടെക്സ് ജങ്ഷനിൽ എൻഎസ് ടാക്കീസിന് മുൻപിൽ ബസിന് അടിയിൽപ്പെട്ട് ഒരാൾ മരിച്ചു. ഇന്ന് വൈകിട്ട് 3.20 നാണ് അപകടം. പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് യാത്രക്കാരനെ ഇറക്കാൻ നിർത്തിയതിന് ശേഷം മുന്നോട്ടെടുത്തപ്പോൾ പിറകിലെ ടയർ ദേഹത്തുകൂടി കയറിയാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ യാത്രക്കാരൻ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ടൗൺ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.