
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി നാമനിർദേശ പത്രികയുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ സംസ്ഥാനത്ത് ആകെ 11 സ്ഥാനാർഥികൾക്ക് എതിരില്ലാത്ത വിജയം. എതിർസ്ഥാനാർഥികളുടെ പത്രിക തള്ളിയതിനാലും മറ്റുമായിട്ടാണ് ഈ സ്ഥാനാർഥികൾ തെരഞ്ഞെടുപ്പിന് മുൻപേ ജയമുറപ്പിച്ചത്.ഒമ്പത് എൽ.ഡി.എഫ്. സ്ഥാനാർഥികൾ.ഒരു മുസ്ലിം ലീഗ് സ്ഥാനാർഥിയും ഒരു സി.പി.എം. സ്ഥാനാർഥിയും.
കണ്ണൂർ ജില്ലയിലാണ് എൽ.ഡി.എഫ്. വലിയ നേട്ടം സ്വന്തമാക്കിയത്. നേരത്തെ ആറ് സ്ഥാനാർഥികൾ വിജയിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് മൂന്ന് പേർ കൂടി എതിരില്ലാതെ വിജയിച്ചത്.രണ്ട് യു.ഡി.എഫ്. സ്ഥാനാർഥികളുടെ പത്രിക നാമനിർദേശത്തിലെ പിഴവുകൾ കാരണം വരണാധികാരി തള്ളിയതാണ് ഇടതു സ്ഥാനാർഥികൾക്ക് അനുകൂലമായത്.
കണ്ണപുരം മൂന്നാം വാർഡിലെ സ്ഥാനാർഥിയായിരുന്ന ഷെറി ഫ്രാൻസിസ് പത്രിക പിൻവലിച്ചതും എൽ.ഡി.എഫിന് നേട്ടമായി.നാമനിർദേശ പത്രിക സമർപ്പണവുമായി ബന്ധപ്പെട്ട് എതിർ സ്ഥാനാർഥികൾ വരുത്തിയ സാങ്കേതിക പിഴവുകളാണ് ഈ 11 വാർഡുകളിൽ വോട്ടെടുപ്പ് ഒഴിവാക്കി സ്ഥാനാർഥികളെ വിജയികളായി പ്രഖ്യാപിക്കാൻ കാരണമായത്.