Banner Ads

തൃത്താലയിൽ എൽഡിഎഫ് ബന്ധം ഉലഞ്ഞു! ആനക്കര പഞ്ചായത്തിൽ സി.പി.ഐ. ഒറ്റക്ക് മത്സരിക്കും

പാലക്കാട്: തൃത്താലയിൽ എല്‍ഡിഎഫില്‍ ഭിന്നത. ആനക്കര പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ സി.പി.ഐ. ഒറ്റക്ക് മത്സരിക്കും. അഞ്ച് സ്ഥാനാർത്ഥികൾ വരണാധികാരിക്ക് മുമ്പാകെ നാമനിർദ്ദേശപത്രിക സമർപ്പിച്ചു.പാലക്കാട് തൃത്താല മണ്ഡലത്തിലെ ആനക്കര പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തി പരസ്യമാകുന്നു. പഞ്ചായത്തിൽ സിപിഐ തനിച്ച് മത്സരിക്കും.

അഞ്ച് വാർഡുകളിലാണ് സിപിഐ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. എൽ.ഡി.എഫുമായി സഹകരിച്ച് 7,8,9 വാർഡുകൾ വിട്ടുനല്‍കാന്‍ ആദ്യ ഘട്ടത്തിൽ സിപിഐ ആവശ്യപ്പെട്ടിരുന്നു.ഇതു തയ്യാറായില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സിപിഐ നിലപാട് കടുപ്പിച്ച് ഒറ്റക്ക് മത്സരിക്കാൻ മുന്നോട്ടു വന്നത്.17 ൽ 5 വാർഡുകളിലാണ് സ്ഥാനാർത്ഥികൾ ജനവിധി തേടുന്നത്.

സീറ്റ് തര്‍ക്കം ജില്ലാതലത്തിലുള്ള ചര്‍ച്ചകളിലും പരിഹരിക്കാന്‍ സാധിക്കാതിരുന്നതോടെയാണ് സിപിഐ ഒറ്റയ്ക്ക് മത്സരക്കാന്‍ തീരുമാനിച്ചതെന്ന്സിപിഐ ആനക്കര ലോക്കൽ സെക്രട്ടറി സുരമലമൽക്കാവ് പറഞ്ഞു.വാർഡ് 7, 8 ,12 ,13 14 എന്നിവിടങ്ങളിലാണ് സ്ഥാനാർത്ഥികൾ ജനവിധി തേടുക.2 പേർ പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.