Banner Ads

വാഗ്ദാനം വെളിച്ചമായില്ല: ലൈറ്റ് പദ്ധതി തെരഞ്ഞെടുപ്പ് കാലത്ത് ഒതുങ്ങി; പ്രതിഷേധം ശക്തം

പാലക്കാട് :തെരഞ്ഞെടുപ്പ് കാലത്ത് ഹൈമാസ്റ്റ് ലൈറ്റ് വാഗ്ദാനം ചെയ്തു, കാലാവധി പൂർത്തിയായിട്ടും പദ്ധതി വന്നില്ല. പാലക്കാട് പട്ടാമ്പി കൊടുമുണ്ടയിൽ വേറിട്ട പ്രതിഷേധവുമായി യുവാക്കൾ. മുതുതല പഞ്ചായത്തിലെ പതിനേഴാം വാർഡ് കൊടുമുണ്ട മേലെ പീടികയിലാണ് യുവാക്കൾ പ്രതീകാത്മകമായി ഹൈമാസ്റ്റ് ലൈറ്റ് നിർമിച്ചത്.

കച്ചവട സ്ഥാപനങ്ങളും വീടുകളും വിദ്യാഭ്യാസ സ്ഥാപനവും ഉള്ള ഈ പ്രദേശത്ത് ഹൈമാസ്റ്റ് ലൈറ്റ് കൊണ്ടുവരുമെന്ന് യുഡിഎഫ് ജനപ്രതിനിധി ഉറപ്പ് നൽകിയിരുന്നു. യുവാക്കൾ പലതവണ ആവശ്യപ്പെട്ടിട്ടും പദ്ധതി നടപ്പിലാക്കാൻ മെമ്പർ ശ്രമം നടത്തിയില്ല എന്നാണ് ആരോപണം.