
തിരുവനന്തപുരം : ശബരിമലയിലെ ഇപ്പോഴത്തെ അവസ്ഥ ദൗർഭാഗ്യകരമായ സംഭവമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കുന്നതിൽ സർക്കാരിന് വലിയ വീഴ്ച പറ്റിയെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഉറങ്ങുകയാണ്.
ഇങ്ങനെയൊരു ദുരിതം ഒരു കാലത്തും ഉണ്ടായിട്ടില്ല. തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പോലീസിനെ വിന്യസിച്ചിട്ടില്ല. ദേവസ്വം മന്ത്രിയെ കാണാനില്ലെന്നും അദ്ദേഹം വിമർശിച്ചു. ശബരിമലയെ തകർക്കുക എന്നതാണ് ലക്ഷ്യം. സ്വർണം അടിച്ചുമാറ്റാൻ മാത്രമാണ് താൽപ്പര്യം. അയ്യപ്പഭക്തന്മാരോട് കരുണ കാണിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.