സോൾ : BTS ജംഗ് കുക്കിന്റെ സോളോ അരങ്ങേറ്റ ആൽബമായ ഗോൾഡൻ ബ്രിട്ടീഷ് ഫോണോഗ്രാഫിക് ഇൻഡസ്ട്രിയിൽ (ബിപിഐ) നിന്ന് വെള്ളി സർട്ടിഫിക്കേഷൻ നേടി. ഒരു ആൽബം 60,000 യൂണിറ്റുകൾ വിൽക്കുമ്പോഴാണ് ഈ അഭിമാനകരമായ അംഗീകാരം നൽകുന്നത്. യുകെയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കൊറിയൻ സോളോ ആർട്ടിസ്റ്റാണ് ജംഗ് കുക്ക്. ഇതുമാത്രമല്ല കഴിഞ്ഞ വർഷം, സിംഗിളിന് ബ്രിട്ട് സർട്ടിഫിക്കേഷൻ ലഭിച്ച ആദ്യത്തെ കൊറിയൻ സോളോയിസ്റ്റായും ജംഗ് കുക്ക് തരംഗം സൃഷ്ടിച്ചിരുന്നു.
അമേരിക്കൻ ഗായിക ലാറ്റോ ഫീച്ചറിങ് ചെയ്ത സെവൻ ചാർട്ട്-ടോപ്പിംഗ് ഹിറ്റായി മാറി വെള്ളി സർട്ടിഫിക്കറ്റും നേടിയിരുന്നു. 200,000 യൂണിറ്റ് കോപ്പികളാണ് വിറ്റ് റെക്കോർഡ് നേടിയത്. ഈ നേട്ടങ്ങൾ ജംഗ് കുക്കിന് ജനപ്രീതി ഉയർത്തുക മാത്രമല്ല, ബ്രിട്ടീഷ് സംഗീത രംഗത്ത് കൊറിയൻ സോളോ കലാകാരന്മാർക്ക് ശ്രദ്ധേയമായ ആദ്യ സ്ഥാനങ്ങൾ അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. ദക്ഷിണ കൊറിയൻ ഗായകനും ഗാനരചയിതാവുമാണ് ജംഗ് കുക്ക്.
2011 ൽ ദക്ഷിണ കൊറിയൻ ടാലന്റ് ഷോയായ സൂപ്പർസ്റ്റാർ കെയിലേക്ക് ജംഗ് കുക്ക് തുടക്കത്തിൽ ഓഡിഷൻ നടത്തി, പക്ഷേ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും ഏഴ് വിനോദ കമ്പനികളിൽ നിന്ന് കാസ്റ്റിംഗ് ഓഫറുകൾ ലഭിച്ചിരുന്നു. പിന്നീട് BTS ബാൻഡ് മേറ്റ് ആയ RMന്റെ പെർഫോമൻസ് കണ്ടതിന് ശേഷം ബിഗ് ഹിറ്റ് എന്റർടൈൻമെന്റിന്റെ കീഴിൽ ട്രെയിനിങ് ചെയ്യാൻ തുടങ്ങിയിരുന്നു. പിന്നീട് BTS ലെ മെയിൻ സിംഗർ ആയി മാറുകയും ചെയ്‌തു.
2022 ൽ അമേരിക്കൻ ഗായകൻ ചാർലി പുത്തുമായി ലെഫ്റ്റ് ആൻഡ് റൈറ്റ് എന്ന സിംഗിൾ ഗാനം പുറത്തിറക്കുകയും ഇത് യുഎസ് ബിൽബോർഡ് ഹോട്ട് 100 ൽ 22 ആം സ്ഥാനത്തെത്തുകയും ചെയ്തു. ആ വർഷം അവസാനം, ഫിഫ ലോകകപ്പ് സൗണ്ട്ട്രാക്കിനായി ഒരു ഔദ്യോഗിക ഗാനം പുറത്തിറക്കിയ ആദ്യത്തെ ദക്ഷിണ കൊറിയൻ കലാകാരനായി മാറുകയും ചെയ്തു ജംഗ് കുക്ക്. ലാറ്റോയുടെ കൂടെ ചെയ്ത ജംഗ് കുക്കിന്റെ ആദ്യ സോളോ സിംഗിൾ സെവൻ 2023 ൽ പുറത്തിറങ്ങുകയും നിരവധി റെക്കോർഡുകൾ തകർക്കുകയും ചെയ്തു.
ബിൽബോർഡ് ഹോട്ട് 100, ഗ്ലോബൽ 200, ഗ്ലോബൽ എക്സിക്ൾ യുഎസ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തെത്തുകയും ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ കൊറിയൻ സോളോ ആർട്ടിസ്റ്റായി ജംഗ് കുക്ക് അറിയപ്പെടുകയും ചെയ്തു. ജാക്ക് ഹാർലോയുടെ കൂടെ ചെയ്ത ഫോളോ-അപ്പ് സിംഗിൾ “3 ഡി” ഹോട്ട് 100, യുകെ സിംഗിൾസ് ചാർട്ട് എന്നിവയിൽ അഞ്ചാം സ്ഥാനത്തെത്തിയിരുന്നു.