
മലപ്പുറം: ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരിയിൽ താമസിക്കുന്ന വേലായുധൻ നായരെ (85) വീടിനു സമീപത്തെ പുഴക്കരയിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടപ്പുഴയുടെ തീരത്ത് തിങ്കളാഴ്ച പകൽ നാലുമണിയോടെയാണ് സമീപവാസികൾ അദ്ദേഹത്തെ കണ്ടെത്തിയത്.
നാട്ടുകാർ ഉടൻതന്നെ വേലായുധൻ നായരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.പ്രാഥമിക നിഗമനം ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പൂക്കോട്ടുംപാടം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.മൃതദേഹം നിലമ്പൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.