Banner Ads

തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു: ശബരിമല തീർത്ഥാടനത്തിനിടെ അപകടം

പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിന്റെ ഭാഗമായി എത്തിയ തീർത്ഥാടകർ സഞ്ചരിച്ച വാഹനങ്ങൾ ഇന്ന് രണ്ടു സ്ഥലങ്ങളിലായി അപകടത്തിൽപ്പെട്ടു. പത്തനംതിട്ട എരുമേലിക്ക് സമീപം കണമലയിലും തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്തുമാണ് അപകടങ്ങളുണ്ടായത്.പത്തനംതിട്ട എരുമേലിക്ക് സമീപം കണമലയിൽ ഇന്ന് ഉച്ചയോടെയാണ് പ്രധാന അപകടം നടന്നത്.

കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു.ബസിൽ 33 അയ്യപ്പഭക്തരാണ് ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന ഭക്തർക്ക് പരിക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് സൂചന.തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനം മറിഞ്ഞു.

ശബരിമലയിൽ ദർശനം കഴിഞ്ഞ് മടങ്ങിപ്പോവുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച വാഹനം തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചും അപകടത്തിൽപ്പെട്ടു.ദേശീയപാതയിൽ നിർമാണം നടക്കുന്ന ഭാഗത്ത് വെച്ച് വാഹനം തെന്നിമാറി തലകീഴായി മറിയുകയായിരുന്നു.വാഹനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.