Banner Ads

ഷെയ്ഖ് ഹസീനക്ക് യുദ്ധക്കുറ്റ കേസിൽ വധശിക്ഷ വിധിച്ച് ട്രിബ്യൂണൽ; മനുഷ്യാവകാശ ലംഘനങ്ങളിൽ കുറ്റക്കാരി

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ഹസീന നടത്തിയെന്ന് ട്രിബ്യൂണൽ കണ്ടെത്തി. നിലവിൽ ഇന്ത്യയിൽ അഭയം തേടിയിട്ടുള്ള ഹസീനയെ ഉടൻ കൈമാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. വിധിക്ക് പിന്നാലെ രാജ്യത്ത് അവാമി ലീഗ് പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെടാതിരിക്കാൻ ‘കണ്ടാലുടൻ വെടിവെക്കാൻ’ ഉൾപ്പെടെയുള്ള അതീവ ജാഗ്രതാ നിർദ്ദേശമാണ് നിലവിലുള്ളത്.