
തൃശ്ശൂർ : തൃശ്ശൂർ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയറും സിപിഐ നേതാവുമായ ബീന മുരളി പാർട്ടിയിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞ 15 വർഷമായി തൃശ്ശൂർ കോർപ്പറേഷനിലെ സിപിഐ കൗൺസിലറാണ്. പാർട്ടിയുടെ തൃശ്ശൂർ മണ്ഡലം കമ്മിറ്റി അംഗം കൂടിയാണ് ബീന മുരളി. പാർട്ടിയിൽ നിന്ന് നേരിട്ട അവഗണനയാണ് രാജിക്ക് കാരണമെന്ന് ബീന മുരളി മാധ്യമങ്ങളെ അറിയിച്ചു.
താൻ സ്ഥിരമായി മത്സരിച്ച് വിജയിച്ചിരുന്ന കൃഷ്ണാപുരം സിറ്റിംഗ് സീറ്റ് വനിതാ സംവരണമായി മാറിയെങ്കിലും ഈ സീറ്റ് സിപിഐക്ക് നിലനിർത്താൻ സാധിച്ചില്ല. ജനതാദൾ (എസ്) ഘടകകക്ഷിക്കാണ് കൃഷ്ണാപുരം ഡിവിഷൻ സീറ്റ് നൽകിയത്. പാർട്ടിയുടെ ഈ തീരുമാനത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ബീന മുരളി ഇനി കൃഷ്ണാപുരം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും അറിയിച്ചു.