Banner Ads

സ്വർണപാളികൾ നീക്കി തെളിവെടുപ്പ്; മണ്ഡലകാലത്ത് ശബരിമലയിൽ പ്രത്യേക അന്വേഷണ സംഘം

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സന്നിധാനത്ത് നിർണായക തെളിവെടുപ്പ് ആരംഭിച്ചു. ഹൈക്കോടതിയുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സ്വർണപാളികൾ ഇളക്കി മാറ്റിക്കൊണ്ടുള്ള പരിശോധനകൾ നടക്കുന്നത്. ദ്വാരപാലക ശില്‍പങ്ങളിലെ സ്വർണപാളിയും ശ്രീകോവിലിന്‍റെ വലത് ഭാഗത്തെ പാളികളുമാണ് നിലവില്‍ നീക്കം ചെയ്തിട്ടുള്ളത്.

പരിശോധനകൾ പൂർത്തിയാക്കിയ ശേഷം ഇവ സുരക്ഷിതമായി പുനഃസ്ഥാപിക്കും. ശേഖരിച്ച സ്വർണപാളികളുടെ കൃത്യമായ തൂക്കം നിർണയിക്കുക എന്നതാണ് നിലവിലെ പരിശോധനയുടെ പ്രധാന ലക്ഷ്യം. സ്വർണക്കൊള്ളയെക്കുറിച്ച് നേരത്തേ ഉയർന്നിരുന്ന ആരോപണങ്ങളെക്കുറിച്ചും സ്വർണത്തിന്റെ അളവിലെ വ്യത്യാസങ്ങളെക്കുറിച്ചുമുള്ള അന്വേഷണത്തിൽ ഈ പരിശോധന നിർണായകമാകും.