
കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്തിലെ 23 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്. മുന്നണിയിലെ പ്രധാന ഘടകകക്ഷികളായ സിപിഎം, കേരളാ കോൺഗ്രസ് (എം), സിപിഐ എന്നിവർക്ക് പുറമേ ഒരു പൊതുസ്വതന്ത്രനും ഇത്തവണ കളത്തിലുണ്ട്.
സി പി എം – ഡാലി റോയി (പാമ്പാടി),കെ രാജേഷ് (മുണ്ടക്കയം),പ്രീതി എൽസാ ജേക്കബ് ( പുതുപ്പള്ളി ),സുമാ എബി ( കുറിച്ചി ),അഡ്വ അഗ്രിസ് സദാശിവൻ (കുമരകം),മഞ്ജു സുജിത്ത് (തൃക്കൊടിത്താനം),അനന്ദു ബാബു (തലയാഴം),രഞ്ജുഷ ഷൈജി (വെള്ളൂർ),ബി സുരേഷ് കുമാർ (പൊൻകുന്നം). കേരള കോൺഗ്രസ് (എം) – ജിം അലക്സ് (അതിരമ്പുഴ),ജോളി മടുക്കക്കുഴി (കാഞ്ഞിരപ്പള്ളി),
നിമ്മിൾ ട്വിങ്കിൾ (കിടങ്ങൂർ),ഷിബി മത്തായി (ഉഴവൂർ),സൈനമ്മ രാജു (കടുത്തുരുത്തി),പെണ്ണമ്മ ജോസഫ് (ഭരണങ്ങാനം),പി സി കുര്യൻ (കുറവിലങ്ങാട്),മിനി സാവിയോ (പൂഞ്ഞാർ),അമ്മിണി തോമസ് (തലനാട്). സി പി ഐ – ഷിജിമോൾ തോമസ് (എരുമേലി),എം കെ രാജേഷ് (വൈക്കം),ഹേമലത പ്രേംസാഗർ (കങ്ങഴ),ഡോ ജയ്മോൾ പി ജേക്കബ് (വാകത്താനം). പൊതു സ്വതന്ത്രൻ – ജിലു ജോൺ (അയർക്കുന്നം).