Banner Ads

ചെർപ്പുളശ്ശേരി എസ്എച്ച്ഒയെ ക്വാർട്ടേഴ്സിൽ; തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട് : ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ബിനു തോമസിനെ (52) പോലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശിയാണ്. വൈകുന്നേരത്തോടെ സഹപ്രവർത്തകരാണ് ബിനു തോമസിനെ ക്വാർട്ടേഴ്സിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല. ആറുമാസം മുമ്പാണ് ബിനു തോമസ് സ്ഥലംമാറ്റത്തെ തുടർന്ന് ചെർപ്പുളശ്ശേരിയിൽ എസ്എച്ച്ഒ ആയി ചുമതലയേറ്റത്.