Banner Ads

ചെങ്കോട്ട സ്ഫോടനം: രഹസ്യ സന്ദേശങ്ങൾക്ക് ഇ-മെയിൽ ഡ്രാഫ്റ്റുകൾ ഉപയോഗിച്ചു

രാജ്യതലസ്ഥാനത്തെ ചെങ്കോട്ട സ്ഫോടനക്കേസിലെ അന്വേഷണത്തിൽ തീവ്രവാദികളുടെ രഹസ്യ ആശയവിനിമയ തന്ത്രം പുറത്ത്. സുരക്ഷാ ഏജൻസികളുടെ കണ്ണുവെട്ടിച്ച് ഡാറ്റാ ചോർച്ച ഒഴിവാക്കാൻ ഇ-മെയിലുകളിൽ സന്ദേശങ്ങൾ ‘ഡ്രാഫ്റ്റ്’ ആയി സൂക്ഷിച്ചാണ് ഉന്നത വിദ്യാഭ്യാസം നേടിയ പ്രതികൾ ആശയവിനിമയം നടത്തിയത്. ഇതിന് പുറമെ, ഫോൺ നമ്പറോ ഇ-മെയിലോ ആവശ്യമില്ലാത്തതും ഇന്ത്യയിൽ നിരോധിച്ചതുമായ ‘ത്രീമ’ (Threema) എന്ന എൻക്രിപ്റ്റഡ് ആപ്ലിക്കേഷനും ഇവർ ഉപയോഗിച്ചു. ഈ ‘ഗോസ്റ്റ് ചാനൽ’ തന്ത്രങ്ങൾ ഇന്ത്യൻ സൈബർ സുരക്ഷാ സംവിധാനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.