
കുവൈത്ത് സിറ്റി : ഫർവാനിയയിൽ ലൈസൻസ് ഇല്ലാതെ മെഡിക്കൽ ക്ലിനിക് നടത്തുകയും അനധികൃതമായി മരുന്ന് വിതരണം നടത്തുകയും ചെയ്ത കേസിൽ എട്ട് ഇന്ത്യക്കാർ അറസ്റ്റിൽ. നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കുവൈത്ത് അധികൃതരാണ് ഇവരെ പിടികൂടിയത്. ഇതിൽ ഒരാൾ ക്ലിനിക് ഉടമയാണ്.
മൂന്ന് പേർ അവിടെ നിന്ന് ചികിത്സ സ്വീകരിച്ചവരാണ്. ബാക്കി നാല് പേർ മരുന്ന് വിതരണ ശൃംഖലയിലെ അംഗങ്ങളാണ്. നിയമവിരുദ്ധമായി മരുന്നുകളുടെ വിതരണം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ പിടികൂടിയത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഇവർ മരുന്നുകൾ കടത്തി അനധികൃതമായി വിതരണം ചെയ്തിരുന്നുവെന്നും അധികൃതർ കണ്ടെത്തി.