Banner Ads

“അവരെനിക്ക് നല്ല ഫ്രണ്ട്സ് ആണ്; പാകിസ്ഥാനിൽ പോകണം”: ട്രാവൽ വ്ലോഗർ അരുണിമയുടെ വെളിപ്പെടുത്തൽ

താൻ ഏറ്റവും കൂടുതൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന രാജ്യം പാകിസ്ഥാനാണെന്ന് ട്രാവൽ വ്ലോഗർ അരുണിമ ബാക്ക്‌പാക്കർ വെളിപ്പെടുത്തി. പാകിസ്ഥാനി സുഹൃത്തുക്കൾ ഇന്ത്യക്കാരെ വെറുക്കുന്നില്ലെന്നും, അതുകൊണ്ട് തന്നെ അവിടെ പോകാൻ അതിയായ ആഗ്രഹമുണ്ടെന്നും അരുണിമ ഒരു അഭിമുഖത്തിൽ പറഞ്ഞു. യെമൻ, സിറിയ തുടങ്ങിയ അപകടകരമായ രാജ്യങ്ങളിൽ പോയതിനെ തുടർന്ന് ഇന്ത്യൻ എംബസിയിൽ നിന്ന് ചോദ്യം ചെയ്യലുകൾ നേരിട്ടതായും, പാസ്‌പോർട്ട് മരവിപ്പിക്കുമെന്ന് മുന്നറിയിപ്പ് ലഭിച്ചതായും അവർ വെളിപ്പെടുത്തി.