Banner Ads

സ്വത്തിന് വേണ്ടി: സ്വന്തം അച്ഛനെ അതിക്രൂരമായി മർദിച്ചു; മകൻ പോലീസിന്റെ പിടിയിൽ

ആലുവ:സ്വത്തുതർക്കത്തെത്തുടർന്ന് സ്വന്തം പിതാവിനെ ക്രൂരമായി മർദിച്ച കേസിൽ കൊടികുത്തുമല സ്വദേശി ഹുസൈൻ (48) അറസ്റ്റിലായി. നൊച്ചിമ കൊടികുത്തുമല സ്വദേശിയായ 84 വയസ്സുകാരൻ അലിയാർക്കാണ് മകന്റെ ക്രൂരമർദനമേറ്റത്.

ഇരുവരും തമ്മിൽ നേരത്തേയും സ്വത്തുതർക്കം നിലനിന്നിരുന്നു. എന്നാൽ ഇന്നലെ തർക്കം രൂക്ഷമായതോടെ ഹുസൈൻ പിതാവിനെ മർദിക്കുകയായിരുന്നു. മർദനത്തിൽ പിതാവിന്റെ വിരലുകൾക്ക് പൊട്ടലുണ്ടായി.

തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് മർദന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻതന്നെ പോലീസിനെ വിവരമറിയിച്ചു. അറസ്റ്റിലായ ഹുസൈനിനെ കോടതിയിൽ ഹാജരാക്കി.