Banner Ads

പ്രസവ വാർഡിലെ ക്രൂരത: ഭർതൃമാതാവ് മരുമകളെ ഭീഷണിപ്പെടുത്തി

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ പ്രസവ വാർഡിൽ വേദനയോടെ കരഞ്ഞ മരുമകളെ ഭർതൃമാതാവ് പരസ്യമായി ശകാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ ഡോക്ടർ പുറത്തുവിട്ടു. സിസേറിയനെ എതിർത്ത് സുഖപ്രസവത്തിനായി യുവതിയുടെ മേൽ സമ്മർദ്ദം ചെലുത്തുകയായിരുന്നു വയോധിക. യുവതിയെ ഭർത്താവ് സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ കൈ വിടാൻ ആവശ്യപ്പെട്ട് വയോധിക ദേഷ്യപ്പെട്ടു. ഗൈനക്കോളജിസ്റ്റ് ഡോ. നാസ് ഫാത്തിമ പുറത്തുവിട്ട വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.