
കേരളത്തെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വാനോളം പുകഴ്ത്തി വിദേശ സഞ്ചാരിയായ എമ്മ പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഇന്ത്യ വൃത്തിയില്ലാത്തതാണെന്ന നെഗറ്റീവ് അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞ എമ്മ, വർക്കലയിലെ പ്രകൃതിഭംഗിയും ഇവിടുത്തെ സൗഹൃദപരമായ ജനങ്ങളും തന്നെ അത്ഭുതപ്പെടുത്തിയെന്ന് പറയുന്നു. “ഇന്ത്യ സന്ദർശിക്കൂ, കേരളം എല്ലാ കാഴ്ചപ്പാടുകളും മാറ്റിമറിക്കും,” എന്നാണ് എമ്മയുടെ ഉപദേശം.