
തിരുവനന്തപുരം : കോൺഗ്രസ് നേതാവ് ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് എംഎം ഹസ്സൻ. നെഹ്റു സെന്റർ സംഘടിപ്പിച്ച നെഹ്റു അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശശി തരൂർ തല മറന്ന് എണ്ണ തേക്കുകയാണ് എന്നും ഹസ്സൻ വിമർശിച്ചു. നെഹ്റു കുടുംബത്തിന്റെ ഔദാര്യത്തിലാണ് തരൂർ രാഷ്ട്രീയത്തിലേക്ക് എത്തിയതെന്ന് ഹസ്സൻ ചൂണ്ടിക്കാട്ടി.
വർക്കിംഗ് കമ്മിറ്റിയിൽ ഇരുന്നുകൊണ്ടാണ് നെഹ്റു കുടുംബത്തെ അവഹേളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അദ്വാനിയെ പുകഴ്ത്താൻ കോൺഗ്രസിന്റെ നേതാക്കളെ ഇകഴ്ത്തി കാണിച്ചു. രാജ്യത്തിനും സമൂഹത്തിനും വേണ്ടിയും ഒരു തുള്ളി വിയർപ്പ് പൊഴിക്കാത്ത വ്യക്തിയാണ് തരൂർ എന്നും ഹസന് വിമര്‍ശിച്ചു.
മിനിമം മര്യാദ ഉണ്ടെങ്കിൽ വർക്കിംഗ് കമ്മിറ്റിയിൽ നിന്ന് രാജി വച്ചതിനു ശേഷം വേണമായിരുന്നു അങ്ങനെ പറയേണ്ടിയിരുന്നത്. നെഹ്റുവിന്റെ ജന്മദിനം ആയതുകൊണ്ടാണ് താൻ ഇത്രയും കാര്യങ്ങൾ തുറന്നുപറഞ്ഞതെന്നും എംഎം ഹസ്സൻ കൂട്ടിച്ചേർത്തു. മന്ത്രി ജി സുധാകരനാണ് ചടങ്ങിൽ അവാർഡ് നൽകുന്നത്.