
ബൈസണ്‍വാലി: കോമാളിക്കുടിയില്‍ അജ്ഞാത ജീവിയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസമായിരുന്നു പ്രദേശവാസിയുടെ സി സി ടി വിയില്‍ അജ്ഞാത ജീവിയുടെ ദൃശ്യം പതിഞ്ഞത്. പുലിയാണോയെന്ന സംശയം പ്രദേശവാസികള്‍ക്കുണ്ട്. ഇക്കാര്യത്തില്‍ പരിശോധന നടത്തി ആളുകളുടെ ആശങ്ക ഒഴിവാക്കണമെന്നാണ് ആവശ്യം.
ബൈസണ്‍വാലി കോമാളിക്കുടിയില്‍ പ്രദേശവാസിയുടെ സി സി ടി വി ക്യാമറയിലാണ് അജ്ഞാത ജീവിയുടെ ദൃശ്യം പതിഞ്ഞിട്ടുള്ളത്.പുലിയുടേതിന് സമാനമായ രൂപസാദൃശ്യം അജ്ഞാത ജീവിക്ക് ഉണ്ടായതാണ് ആളുകളില്‍ ആശങ്കക്ക് ഇടവരുത്തിയിട്ടുള്ളത്.ഇക്കാര്യത്തില്‍ പരിശോധന നടത്തി ആളുകളുടെ ആശങ്ക ഒഴിവാക്കണമെന്നാണ് ആവശ്യം.
നിരവധിയായ ആളുകള്‍ താമസിച്ച് വരുന്ന പ്രദേശമാണ് കോമാളിക്കുടി.വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രദേശത്ത് പുലിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.അജ്ഞാത ജീവിയുടെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ രാത്രികാലത്തും പുലര്‍ച്ചയുമൊക്കെ ആളുകള്‍ ഭയാശങ്കയോടെയാണ് പുറത്തിറങ്ങുന്നത്.അജ്ഞാത ജീവിയുടെ സാന്നിധ്യം സംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് ആവശ്യം.