
തൃശൂർ: തൃശൂർ കോർപ്പറേഷനിലെ എൽ.ഡി.എഫ്. കൗൺസിലർ ഷീബാ ബാബു മുന്നണി വിട്ട് ബി.ജെ.പി.യിൽ ചേർന്നു. നടത്തറ ഡിവിഷൻ കൗൺസിലറായ ഇവർ, പാർട്ടിയിൽ നേരിട്ട അവഗണനയിലും ഞെരുക്കത്തിലും മനം മടുത്താണ് ഈ തീരുമാനമെടുത്തതെന്ന് അറിയിച്ചു.
ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗവും കോർപ്പറേഷനിലെ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണുമായിരുന്നു ഷീബാ ബാബു.സ്വന്തം ഡിവിഷനിൽ പ്രവർത്തിക്കാൻ കഴിയാത്ത രീതിയിൽ എൽ.ഡി.എഫ്. തന്നെ ഞെരുക്കിയെന്ന് ഷീബാ ബാബു ആരോപിച്ചു.ബി.ജെ.പി. ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഷീബാ ബാബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ഉടൻ തന്നെ അവരെ കൃഷ്ണപുരം ഡിവിഷനിലെ എൻ.ഡി.എ. സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.
മുന്നണി വിടുന്ന വിവരം രണ്ടാഴ്ച മുമ്പ് തന്നെ നേതാക്കളെ അറിയിച്ചിരുന്നു.ജനങ്ങളെ സേവിക്കുക മാത്രമാണ് ലക്ഷ്യം. ജനങ്ങൾ വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മത്സരിക്കുന്നത്.എൻ.ഡി.എ. മുന്നണി പൂർണ്ണ പിന്തുണ നൽകുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്.