Banner Ads

സസ്‌പെൻഷൻ വകവെക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ; കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു, പുറത്താക്കുന്നത് വരെ ഓഫീസുകളിൽ കയറും

പാലക്കാട് : ലൈംഗിക ആരോപണങ്ങളെ തുടർന്ന് സസ്‌പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് കോൺഗ്രസ് യോഗത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടി മണ്ഡലം കോൺഗ്രസ് യോഗത്തിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. കണ്ണാടി മണ്ഡലം പ്രസിഡന്റ് പ്രസാദ് കണ്ണാടി ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

ലൈംഗിക ആരോപണങ്ങളെ തുടർന്ന് കോൺഗ്രസ് നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്. ഇതൊരു യോഗമായിരുന്നില്ല രാഷ്ട്രീയം ചർച്ച ചെയ്യുകയായിരുന്നു. പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി പുറത്താക്കുന്നത് വരെ കോൺഗ്രസ് ഓഫീസുകളിൽ താൻ കയറുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.