
കണ്ണൂർ: കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്കുള്ള സിപിഎം സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ചു. പ്രമുഖർ ഉൾപ്പെടെയുള്ളവർക്ക് സീറ്റ് നിഷേധിക്കപ്പെട്ടതാണ് പട്ടികയിലെ പ്രധാന ആകർഷണം.നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. രത്നകുമാരിക്ക് സീറ്റ് നിഷേധിച്ചു.മുൻ പ്രസിഡൻ്റ് പി.പി. ദിവ്യക്കും പട്ടികയിൽ ഇടം നേടാനായില്ല.
നിലവിലെ വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ വീണ്ടും ജനവിധി തേടും. അദ്ദേഹം പെരളശ്ശേരി ഡിവിഷനിൽ നിന്നാണ് മത്സരിക്കുന്നത്.എസ്.എഫ്.ഐ. മുൻ സംസ്ഥാന പ്രസിഡൻ്റ് കെ. അനുശ്രീ പിണറായി ഡിവിഷനിൽ നിന്ന് മത്സരിക്കും.ജില്ലാ പഞ്ചായത്തിൽ എൽ.ഡി.എഫ്. ഘടകകക്ഷികൾക്ക് സീറ്റുകൾ പങ്കുവെച്ചു നൽകിയിട്ടുണ്ട് സി.പി.ഐ. – മൂന്ന് സീറ്റുകൾ.മറ്റ് ആറ് ഘടകകക്ഷികൾ – ഓരോ സീറ്റ് വീതം.