Banner Ads

മുല്ലപ്പൂ ട്രോൾ സ്വയം ഏറ്റെടുത്ത് നവ്യ നായർ; പഴയ യാത്രാചിത്രത്തോടൊപ്പം തകർപ്പൻ അടിക്കുറിപ്പ്!

മലയാളത്തിന്റെ പ്രിയതാരം നവ്യ നായർ തന്റെ ഓസ്‌ട്രേലിയൻ യാത്രയിലെ ‘മുല്ലപ്പൂ പിഴ’ അനുഭവം വീണ്ടും തമാശയാക്കി. ഒരു വർഷം മുൻപ്, 15 സെന്റീമീറ്റർ മുല്ലപ്പൂ കൈവശം വെച്ചതിന്റെ പേരിൽ ഓസ്‌ട്രേലിയൻ വിമാനത്താവളത്തിൽ $1980 (ഏകദേശം 1.25 ലക്ഷം രൂപ) പിഴയടയ്‌ക്കേണ്ടി വന്ന സംഭവം സ്വയം ട്രോളിക്കൊണ്ടാണ് നടി ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ചിരി പടർത്തുന്നത്.