Banner Ads

മയക്കുമരുന്നുമായി ബൈക്ക് യാത്ര; യുവാവ് എക്സൈസിന്റെ പിടിയിൽ

മലപ്പുറം : തിരൂരിൽ വൻ ലഹരിമരുന്ന് വേട്ട. 10 ഗ്രാം എംഡിഎംഎയുമായി പറവണ്ണ സ്വദേശി അലി അസ്കറിനെ (18)  എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ബൈക്കും എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. ഉത്തരമേഖല സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ, തിരൂർ എക്സൈസ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.