Banner Ads

മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണം: കൊല്ലത്ത് നിന്ന് പോയ ബോട്ടുകൾക്ക് നേരെ ആക്രമണം

കൊല്ലം: കൊല്ലം തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾക്ക് നേരെ ആഴക്കടലിൽ ആക്രമണം. തമിഴ്‌നാട്ടിൽ നിന്നുള്ള ബോട്ടുകളിലെത്തിയ മത്സ്യത്തൊഴിലാളികളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ നാല് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ആറ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.

കൊല്ലം തീരത്തുനിന്ന് ഏകദേശം 124 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് സംഭവം നടന്നത്. ഓൾ ഇന്ത്യ പെർമിറ്റുള്ള ബോട്ടുകളാണ് ആക്രമിക്കപ്പെട്ടത്.തമിഴ്നാടിന്റെ സമുദ്രപരിധിയിൽ കയറി മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചായിരുന്നു കൊല്ലത്തെ ബോട്ടുകൾക്ക് നേരെ ആക്രമണം ഉണ്ടായത്. ആഴക്കടലിലെ ഈ അതിക്രമം തീരദേശത്ത് ആശങ്കയുണ്ടാക്കിയിട്ടുണ്ട്.