Banner Ads

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത് ഒരു തരത്തില്‍ വലിയ ദ്രോഹo; ഭാഗ്യലക്ഷ്മി

നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് . റിപ്പോര്‍ട്ട് പുറത്ത് വന്ന അന്നു മുതല്‍ സിനിമാ ലോകത്തുള്ള എല്ലാ സ്ത്രീകളും അപമാനിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് വാദം ഉയർത്തിക്കൊണ്ടാണ് ഭാഗ്യലക്ഷ്മി രംഗത്ത്‌വന്നിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നത് ഒരു തരത്തില്‍ ദ്രോഹമെന്നും അത് ഏറ്റവും താഴെ തട്ടില്‍ ഉള്ളവര്‍ എപ്പോളും അപമാനിക്കപ്പെടുന്നവെന്നും സമൂഹത്തിലും, കുടുംബത്തിലുമുള്ളവരുടെ മുന്നില്‍ അപമാനിക്കപ്പെടുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.ഞങ്ങള്‍ മുഖം മറയ്ക്കാതെയാണ് ഇപ്പോള്‍ ആരോപണത്തില്‍ ഇപ്പോള്‍ മറുപടി നല്‍കുന്നത്, മുഖം മറച്ചെത്തിയ പെണ്‍കുട്ടി മാധ്യമങ്ങള്‍ക്ക് മുന്നില്‍ തനിക്കെതിരെ നടത്തിയ ആരോപണങ്ങള്‍ക്കും ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞു. ആരോപണങ്ങള്‍ നേരിടും അപമാനിച്ചതിന് എതിരെ നിയമ നടപടി സ്വീകരിക്കും. പൊലീസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *