
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. ഭൂട്ടാൻ സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“രാത്രി മുഴുവൻ ഞാൻ സാഹചര്യം വിലയിരുത്തി. എല്ലാ കുറ്റവാളികളെയും പിടികൂടുകയും അവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുകയും ചെയ്യും. ഗൂഢാലോചനയുടെ കേന്ദ്രം കണ്ടെത്തും,” പ്രധാനമന്ത്രി കൂട്ടിച്ചേർത്തുഡൽഹിയിൽ നടന്ന ഭയാനകമായ സംഭവം എല്ലാവരെയും ദുഃഖിപ്പിച്ചുവെന്ന് പറഞ്ഞ മോദി, “വളരെ ഭാരിച്ച ഹൃദയത്തോടെയാണ് താൻ ഇന്നിവിടെ വന്നത്” എന്നും അറിയിച്ചു.
“ദുരിതം ബാധിച്ച കുടുംബങ്ങളുടെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. ഇരകൾക്ക് നീതി ഉറപ്പാക്കും,” അദ്ദേഹം പറഞ്ഞു.സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എല്ലാ ഏജൻസികളുമായും താൻ ഇന്നലെ രാത്രി ബന്ധപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.