കൊച്ചി : ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പ്രമുഖ നടന്മാരും സംവിധായകരുമാണ് പീഡനക്കേസിൽ ആരോപങ്ങൾ നേരിടുന്നത്. ഇപ്പോൾ യുവനടൻ നിവിൻ പോളിക്കെതിരെയും പീഡനക്കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. എറണാകുളം ഊന്നുന്നുകൽ പോലീസാണ് കേസെടുതിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.
അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതി. കഴിഞ്ഞ വർഷം നവംബറിലാണ് ഈ സംഭവം നടന്നത് എന്നാണ് യുവതി പരാതിയിൽ പറഞ്ഞിരിക്കുന്നത്. കേസിലെ ആറാം പ്രതിയാണ് നിവിൻ പോളി എന്നാണ് പുറത്ത് വരുന്ന സൂചന. കേസിലെ രണ്ടാംപ്രതി നിർമ്മാതാവ് എം.കെ.സുനിലാണ്. വിദേശത്ത് വച്ച് പീഡിപ്പിച്ചെന്നാണ് യുവതി പറയുന്നത്.