Banner Ads

എൽഡിഎഫ് തൂത്തുവാരും; ബിജെപി ചിത്രത്തിലില്ല, എംവി ഗോവിന്ദൻ

തിരുവനന്തപുരം : സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ഒരുപോലെ ഭീഷണിയാണെന്ന് ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്ത് മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. ബിജെപി ചിത്രത്തിലില്ല. യുഡിഎഫിന് പിന്നിൽ ജമാഅത്തെ ഇസ്ലാമിയാണെന്ന ആരോപണം ഗോവിന്ദൻ ആവർത്തിച്ചു.

എൽഡിഎഫ് എല്ലാ സീറ്റുകളും തൂത്തുവാരി ജയിക്കും. ബിജെപിക്ക് വോട്ട് കുറയും. ഭരണാനുകൂല തരംഗം പ്രകടമാണ്. തുടർഭരണം തുടർക്കഥയാകും. മതനിരപേക്ഷ വോട്ടുകൾ മുഴുവനും എൽഡിഎഫിനായിരിക്കും. അന്തർധാര ആരോപണം കള്ളമാണ് ഇത്തരത്തിലുള്ള ആരോപണങ്ങളൊന്നും വിലപ്പോവില്ല. കേരളത്തിലെ വിശ്വാസികൾ എൽഡിഎഫിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.