Banner Ads

അരിയിൽ ഷുക്കൂർ വധക്കേസ്; പ്രതിക്ക് ഡിവൈഎഫ്ഐയിൽ ഉന്നത പദവി

കണ്ണൂർ : മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷൻ (എംഎസ്എഫ്) പ്രവർത്തകനായ അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ഡിവൈഎഫ്ഐ (DYFI) മേഖല സെക്രട്ടറിയായി തിരഞ്ഞെടുത്തു. കേസിലെ പതിനഞ്ചാം പ്രതിയായ കെ ഷിജിനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയായി കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തത്.

ഷുക്കൂർ വധം നടന്ന 2012ൽ ഷിജിൻ മാടായി കോളേജിലെ എസ്എഫ്ഐ (SFI) യൂണിറ്റ് പ്രസിഡന്റായിരുന്നു. പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷെറിലിനെ കഴിഞ്ഞദിവസം മേഖലാ സമ്മേളനത്തിൽ രക്തസാക്ഷിയായി ഡിവൈഎഫ്ഐ അനുശോചന പ്രമേയം വായിച്ചിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയെ നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായും തിരഞ്ഞെടുത്തത് വിവാദമായിരുന്നു.