
തിരുവനന്തപുരം : ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ട സംഭവങ്ങൾ, അപകടങ്ങൾ, മോഷണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ഇനി മുതൽ വാട്ട്സ്ആപ്പ് വഴിയും പോലീസിനെ അറിയിക്കാം. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സൗകര്യം. ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്.
സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവ ഈ നമ്പറിലേക്ക് അയക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ വിശദാംശങ്ങൾ പോലീസ് രഹസ്യമായി സൂക്ഷിക്കും. അടിയന്തര ഘട്ടങ്ങളിൽ 112 എന്ന നമ്പരിൽ പൊലീസിനെ ബന്ധപ്പെടാവുന്നതാണ്. കൂടാതെ 9846 200 100, 9846 200 150, 9846 200 180 എന്നീ നമ്പറുകളിലും പൊലീസ് സേവനങ്ങൾ ലഭ്യമാണ്.