Banner Ads

എല്ലാ സ്കൂളുകൾക്കും ഒരു പ്രാർത്ഥന; നടപ്പിലാക്കുന്നത് പരിഗണനയിലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ ഏകീകരണ പ്രാർത്ഥനാഗാനം നടപ്പിലാക്കുന്നത് ആലോചനയിലാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. മതനിരപേക്ഷമായ ഒരു പൊതു പ്രാർത്ഥനാഗാനം എല്ലാ സ്കൂളുകളിലും കൊണ്ടുവരാനാണ് വകുപ്പ് ആലോചിക്കുന്നത്.നിലവിൽ ചില മതസംഘടനകളുടെ കീഴിലുള്ള സ്കൂളുകളിൽ പ്രത്യേക വിഭാഗത്തിൻ്റെ മാത്രം പ്രാർത്ഥനകൾ നടക്കുന്ന സാഹചര്യമുണ്ട്.

എല്ലാ സ്കൂളുകളിലും ഒരേപോലെയുള്ള ഒരു ഗാനം വരണമെന്ന ആവശ്യം പൊതുസമൂഹത്തിൻ്റെ ചർച്ചയ്ക്ക് വെക്കുകയാണെന്ന് മന്ത്രി അറിയിച്ചു.ഏകീകരണ പ്രാർത്ഥനാഗാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായി പൊതുജനങ്ങളിൽവിഷയവുമായി ബന്ധപ്പെട്ട് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൻ്റെ പൂർണ്ണ രൂപം ഇപ്രകാരമാണ്

“പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ട്. ആ ചടങ്ങുകളിൽ ഒരു പൊതുവായ സ്വാഗതഗാനം – അത് ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നാകണം. അങ്ങിനെ ഒന്ന് ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ഒരു ചർച്ച ഇവിടെ തുടങ്ങിവെയ്ക്കുകയാണ്. ഒപ്പം സ്കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.”