
കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. കോടഞ്ചേരി മുണ്ടൂരിലെ ഒരു സ്വകാര്യ ഫാമിലാണ് രോഗബാധ കണ്ടെത്തിയത്. ഫാമിലെ ഇരുപതോളം പന്നികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നാണ് മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകൾ ശേഖരിച്ചത്. പന്നികളുടെ ആന്തരികാവയവങ്ങൾ ഭോപ്പാലിലെ ദേശീയ ലാബിൽ പരിശോധനയ്ക്കായി അയച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
തുടർന്ന് ഫാമിലുണ്ടായിരുന്ന മുഴുവന്‍ പന്നികളും രോഗത്തെത്തുടര്‍ന്ന് ചത്തു. ഫാമിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം വിൽക്കുന്നതിന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. ഒമ്പത് കിലോമീറ്റർ ചുറ്റളവിൽ നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ചു. ഈ മേഖലയിൽ നിന്ന് പന്നികളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനും വിൽപന നടത്തുന്നതിനും നിരോധനമുണ്ട്.