
മലപ്പുറം : മലപ്പുറം പൊന്നാനിയിൽ അപ്രതീക്ഷിതമായുണ്ടായ ശക്തമായ കടലാക്രമണത്തിൽ ഏഴ് ഫൈബർ വള്ളങ്ങൾ തകർന്നു. ഇന്നലെ വൈകീട്ട് മീൻപിടിത്തം കഴിഞ്ഞ് തീരത്ത് കയറ്റിയിട്ടിരുന്ന വള്ളങ്ങളാണ് കടലാക്രമണത്തിൽ നശിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു പാലപ്പെട്ടി അജ്മേര്‍ നഗരിൽ കടലേറ്റം.
തകർന്ന വള്ളങ്ങൾ കൂടാതെ വള്ളങ്ങളിലുണ്ടായിരുന്ന എൻജിനുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. തകർന്ന വള്ളങ്ങൾ കരക്കെത്തിക്കുന്നതിനായി ഫിഷറീസിന്റെ ബോട്ട് ഉപയോഗിച്ച് നടപടികൾ തുടങ്ങി.